ph

കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി ശേഖരിച്ച 65175 രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് സഹൃദയ ലൈബ്രറി ട്രഷറർ എൻ.ഡി. ചന്ദ്രബോസ് തുക കൈമാറി. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ആനി ജോസ്, പി.പി. സുരേന്ദ്രൻ, അമ്പിളി ജഗത്സൻ, ടി.സി. ബാനാർജി, സെക്രട്ടറി മേഘ പ്രസാദ് എന്നിവർ സംസാരിച്ചു. ഒരു വീട് നിർമ്മിക്കുവാനുള്ള തുകയായി 10 ലക്ഷം താലൂക്ക് ലൈബ്രറി കൗൺസിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് വി.കെ. ഷാജി പറഞ്ഞു.