മുളന്തുരുത്തി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 17 മുതൽ 20 വരെ നടത്തുന്ന ഹോം കെയർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം തുരുത്തിക്കരയിലുള്ള മാനസിക്കൃഷ്ണന്റെ വസതിയിൽ വച്ച് നടത്തി. കനിവിന്റെ രക്ഷാധികാരി പി.ഡി. രമേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി കനിവിന്റെ ജില്ലാ രക്ഷാധികാരി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. കനിവ് മേഖലാ സെക്രട്ടറി പി. എൻ. പുരുഷോത്തമൻ, ട്രഷറർ ലിജോ ജോർജ്ജ്, പഞ്ചായത്ത് മെമ്പർമാരായ റീന റെജി, മഞ്ജു അനിൽകുമാർ, സാബു ഭാസ്ക്കർ, എം. ആർ. വിജയൻ എന്നിവർ സംസാരിച്ചു.