പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജും മോട്ടോർ വെഹിക്കിൾസ് വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസ് നടത്തി. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡി. മധു അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡി. സുനിൽകുമാ‌ർ, പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, ജോയിന്റ് ആർ.ടി.ഒ ബി. ഷെർളി എന്നിവർ സംസാരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാർ, എസ്. ഗിരീഷ്, പി.ജെ. അനീഷ്, അഡ്വ. ഐ.വി. പ്രമോദ് എന്നിവർ റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസെടുത്തു.