തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ യുവജനോത്സവം 'സിന്റില' വിവിധ മത്സരങ്ങളോടെ നടന്നു. സ്‌കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം അക്ഷരാ കിഷോർ വിജയികൾക്ക് സമ്മാനദാനം നടത്തി. പ്രിൻസിപ്പൽ വി.പി. പ്രതീത, മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, വൈസ് പ്രിൻസിപ്പൽ പി.എൻ. സീന എന്നിവർ സംസാരിച്ചു. അക്കാഡമിക് വിഭാഗം തലവൻ സുരേഷ് എം. വേലായുധൻ, പി.ടി.എ കമ്മിറ്റി അംഗം ടിനിയ ജസ്റ്റീൻ, തീർത്ഥാ അനീഷ്, സി.എസ്. ദേവനന്ദ എന്നിവർ പങ്കെടുത്തു.