snvhss

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാനേജർ പി.എസ്. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പൊക്കാളി - മത്സ്യ കർഷകനുമായ എം.എസ്. രതീഷിന് ആദരിച്ചു. പച്ചക്കറിത്തൈ വിതരണം പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ആർ. സംഗീത, പ്രീതി, പ്രമോദ് മാല്യങ്കര, കെ.ബി. അൻവിത, കെ.എസ്. സായ്‌കൃഷ്ണ എന്നിവർ സംസാരിച്ചു.