നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ വി.കെ.എം. ബഷീർ പതാക ഉയർത്തി. സെക്രട്ടറി ഷിബു അലിയാർ, വൈസ് ചെയർമാൻ സി.എ. സലാം, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ഷാജി, വൈസ് പ്രിൻസിപ്പൽ എം.ജി. വിനയകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.ബി. കുഞ്ഞുമുഹമ്മദ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സ്വപ്ന ബീവി, നിഫി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.