yoga

ആലുവ: യോഗാസന എറണാകുളവും പതഞ്ജലി യോഗാ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ യോഗാസനാ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 25ന് എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ നടക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെയും അംഗീകാരമുള്ള ദേശീയ സംഘടനയായ യോഗാസനാ ഭാരതിന്റെ സംസ്ഥാന ഘടകമായ യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഒഫ് കേരളയുടെ ജില്ലാ ഘടകമാണ് യോഗാസന എറണാകുളം. ജില്ലാ മത്സരത്തിലെ വിജയികൾക്ക് യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഒഫ് കേരള നടത്തുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാം. 22 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ: +91 98468 84400.