kvvs

ആലുവ: ജന്മന കാഴ്ചയില്ലാത്ത മുട്ടം നാപാട്ടിപ്പറമ്പിൽ എൻ.കെ. കുഞ്ഞുമോൻ പെൻഷൻ തുക വയനാട് ദുരിതബാധിതർക്ക് നൽകി. സുമനസുകളുടെ സഹായത്തോടെ പെട്ടിക്കട നടത്തുന്ന കുഞ്ഞുമോൻ കേരള വ്യാപാരി വ്യവസായി സമിതി ചൂർണിക്കര യൂണിറ്റ് അംഗമാണ്. സമിതി ആലുവ ഏരിയ സെക്രട്ടറി പി.എ. മുഹമ്മദ്‌ നാസർ ഫണ്ട്‌ ഏറ്റുവാങ്ങി. ഏരിയ പ്രസിഡന്റ്‌ കെ.എം. ജൂഡ് അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.ടി. ബാബു, ഐ.എം. അലി, എം.എ. അബ്ദുൽ നിസാർ, എ.എം. അബ്ദുൽ കരിം എന്നിവർ പങ്കെടുത്തു.