മൂവാറ്റുപുഴ: നഗരസഭ പതിനാറാം വാർഡിലെ മാലിന്യ വാഹിനിയായ മണ്ണാൻകടവ് തോട് നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജാഫർ സാദിക് തദ്ദേശ വകുപ്പ് അദാലത്തിൽ മന്ത്രി എം.ബി.രാജേഷിന് നേരിട്ട് പരാതി നൽകി. പരാതി പരിശോധിച്ച മന്ത്രി തുടർനടപടി സ്വീകരിക്കാമെന്ന് മറുപടി നൽകി. തോടിന്റെ നവീകരണത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാൻ അർബൻ അഗ്ളോമറേഷനിൽ മൂവാറ്റുപുഴ നഗരസഭയെ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നാണ് വാർഡ് കൗൺസിലർ മന്ത്രിയോട് ആവശ്യപ്പെട്ടത്.