തെക്കൻ പറവൂർ: ഗാന്ധിജി മെമ്മോറിയൽ വായനശാലയുടെ ബാലവേദി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിന്റെ സമ്മാനദാനം സൗത്ത് പറവൂർ പട്ടേൽ മെമ്മോറിയൽ യു.പി. സ്കൂളിൽ നടന്നു. യോഗത്തിൽ വായനശാല പ്രസിഡന്റ് സി.വി. കുര്യാക്കോസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആശ അദ്ധ്യക്ഷയായി. സെക്രട്ടറി കെ.എം. ബെന്നി, ടി.ആർ. പ്രസാദ്, ടി.കെ. രമണൻ, ഹീര പി. എന്നിവർ പ്രസംഗിച്ചു