library

തെക്കൻ പറവൂർ: ഗാന്ധിജി മെമ്മോറിയൽ വായനശാലയിൽ ഹിരോഷിമ, നാഗസാക്കി അനുസ്മരണം സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് സി. വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. യുദ്ധത്തിന്റെ അവസാനം എന്ന വിഷയത്തിൽ കെ.എ.എം (പി) എ ഉപദേശക സമിതി അംഗം അഡ്വ. പി.എൻ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. വായനശാലാ സെക്രട്ടറി കെ.എം. ബെന്നി, കവികളായ അജികുമാർ നാരായണൻ, ജോസ് അൽഫോൻസ് , വർക്കിംഗ് കമ്മിറ്റി ചെയർമാൻ സാബു പൗലോസ്, വനിതാ ഫോറം സെക്രട്ടറി

ആനീസ് പോൾ, കൺവീനർ ഹീര പി. എന്നിവർ സംസാരിച്ചു.