മൂവാറ്റുപുഴ: വയനാട്ടിലെ ദുരിത ബാധിതർക്കുള്ള എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സഹായം സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തത്തിൽപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് സംസ്ഥാന വ്യാപകമായി വിവിധ ചലഞ്ചുകളിലൂടെയാണ് എ.ഐ.വൈ.എഫ് പണം കണ്ടെത്തിയത്. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സൈജുൽ പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. നിസാർ, മണ്ഡലം സെക്രട്ടറി അഡ്വ. എൽ.എ. അജിത്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, ബേസിൽ ജോൺ തുടങ്ങിയവർ പങ്കെടുത്തു.