കൊച്ചി: കർഷകർ പ്രകൃതിയുടെ കാവലാളുകളാണെന്നും കേരളീയരെ സംബന്ധിച്ച് കൃഷി ഒരു വികാരമാണെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. തമ്മനം ആലുങ്കൽ ഫാമിൽ കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടപ്പിച്ച കർഷക വന്ദനദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷനായി. കർഷകമോർച്ച സംസ്ഥാന സക്ഷൻ ഷാജി രാഘവൻ ആമുഖ പ്രഭാഷണവും ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണവും നടത്തി. ആർ. സജികുമാർ, വി.എസ്. സത്യൻ, സി.എം. ബിജു, കെ.ആർ. വേണുഗോപാൽ, മുരളി കുമ്പളം, ലേഖ നായിക് തുടങ്ങിയവർ സംസാരിച്ചു.