caritoon

കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ദേശീയ കാർട്ടൂൺ മേളയായ കാരിടൂൺ 21 മുതൽ 25 വരെ എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. കേരള ലളിതകലാ അക്കാഡമി, ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ് മുഖ്യാതിഥിയാകും. 22ന് വൈകിട്ട് 4.45ന് വയനാടിന് കൈത്താങ്ങായി ഹൈക്കോടതി പരിസരത്ത് കാരിക്കേച്ചർ ചലഞ്ച് നടത്തും. 24ന് രാവിലെ 9ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന കുട്ടികളുടെ കാർട്ടൂൺ കളരി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 25ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.