sreejesh
ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ പ്രസിഡന്റ് ടി.കെ. ബിജു ആദരിക്കുന്നു

കൊച്ചി: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയ ശാഖാംഗം കൂടിയായ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ സ്വീകരണം നൽകി. പ്രസിഡന്റ് ടി.കെ. ബിജു, ശ്രീജേഷിനെ ആദരിച്ചു. യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, ശാഖ സെക്രട്ടറി ശശിധരൻ മാടയ്ക്കൽ, ജി. അനിദാസ്, അഞ്ചു പ്രദീപ്, കെ.കെ. ഷാജി, ടി.കെ. രാജൻ, രാജു എന്നിവർ പങ്കെടുത്തു.