കൊച്ചി: ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി ദേശീയ സമ്മേളനം 'ഐഫാസ്‌കോൺ ' 22 മുതൽ 24 വരെ കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. 400ലധികം പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 7.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും. ഫ്ലാറ്റ് ഫൂട്ട്, ഡയബറ്റിക് ചാർക്കോട്ട് ഫൂട്ട് മാനേജ്‌മെന്റ്, ആർത്രൈറ്റിസ് തുടങ്ങിയവയുടെ ചികിത്സ ഉൾപ്പെടെ ഏറ്റവും പുതിയ ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് ലേക്‌ഷോർ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റും ഫൂട്ട് ആൻഡ് ആങ്കിൾ വിഭാഗം മേധാവിയുമായ ഡോ. രാജേഷ് സൈമൺ പറഞ്ഞു.