കൊച്ചി: വയനാട്ടിൽ വീട് നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് ടൂർ ഒപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ) വീട് നിർമ്മിച്ച് നൽകുമെന്ന് പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ്കുമാർ എന്നിവർ അറിയിച്ചു. ഇതുസംബന്ധിച്ച് വാഗ്ദാനപത്രം മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വയനാട് ജില്ലാ കളക്ടർക്കും കൈമാറി. ഒക്ടോബർ 6ന് വൈറ്റില മെർമെയ്ഡ് ഹോട്ടലിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഭവന നിർമാണത്തിനായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കും. നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചതുമൂലം ആലപ്പുഴയിലെ ടൂറിസം മേഖലയിൽ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.