ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ 170-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾ വടകരയിലെ യൂണിയൻ ആസ്ഥാനത് സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പത് മുതൽ ഗുരുദേവ കൃതികളുടെ പാരായണം, മഹേഷ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരു പൂജ എന്നിവയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് യൂണിയൻ യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ ചതയസദ്യയും നടക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത ഘോഷ യാത്രയും ആഘോഷങ്ങളും ഒഴിവാക്കി. യൂണിയനിലെ വിവിധ ചടങ്ങുകൾക്ക് യു. എസ്. പ്രസന്നൻ, ഇ.കെ. സുരേന്ദ്രൻ, പി.കെ. ജയകുമാർ,ജയ അനിൽ, ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, അഭിലാഷ് -രാമൻകുട്ടി, ഗൗതംസുരേഷ്ബാബു,സജി സദാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകും. യൂണിയനിലെ 30 ശാഖകളിലും ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം,ഗുരുദേവ പ്രഭാഷണം, ചതയസദ്യ എന്നിവയും നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.