കൊച്ചി: ചിത്രശില്പ കലാരംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ 'കേരള ചിത്രകലാ പരിഷത്ത് 'വയനാടിനൊരു വരത്താങ്ങ്’ എന്ന പേരിൽ 20ന് എല്ലാ ജില്ലകളിലുമായി ഏകദിന ചിത്രകലാ ക്യാമ്പും വില്പനയും സംഘടിപ്പിക്കും.

ഓരോ ജില്ലയിലേയും തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ രാവിലെ 10മുതൽ വൈകിട്ട് 5 വരെയുള്ള ക്യാമ്പിൽ രചിക്കപ്പെടുന സൃഷ്ടികൾ എല്ലാം അന്നുതന്നെ വിറ്റ് തുക സ്വരൂപിക്കുകയാണ് ലക്ഷ്യം. മറൈൻ ഡ്രൈവ് വാക്ക്വേയിലാണ് എറണാകുളം ജില്ലയിലെ ക്യാമ്പ്. 20ന് രാവിലെ 10ന് കൊച്ചി മെട്രോ എം.ഡി. ലോക് നാഥ് ബഹ്‌റ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചിത്രകലാ പരിഷത്തുമായി സഹകരിക്കാൻ താത്പര്യമുള്ള എത് കലാകാരനും ഇവിടെയെത്തി രചനകൾ നിർവ്വഹിക്കാം. കലാസൃഷ്ടികൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുവേണ്ടി ഉപയോഗിക്കുമെന്ന് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബ് അറിയിച്ചു.