salary

കൊച്ചി: അദ്ധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ വയനാട്ടിലെ ദുരന്തബാധിതരരെ സഹായിക്കാൻ അഞ്ചുദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിർബന്ധിത പണപ്പിരിവ് ഹൈകോടതി തടഞ്ഞിട്ടുള്ളതാണ്. സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ച സാലറി ചലഞ്ച് ജീവനക്കാരോടുള്ള നീതികേടിന്റെ തുടർച്ചയാണ്. ഉത്തരവ് പിൻവലിച്ച് എല്ലാവരുമായി ചർച്ച ചെയ്ത് പ്രായോഗികമായ തീരുമാനം കൈക്കൊള്ളണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഷാഹിദ റഹ്മാൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത് തുടങ്ങിയവർ സംസാരിച്ചു.