temple

നെടുമ്പാശേരി: ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. ഭക്തജനങ്ങൾക്ക് നെൽക്കതിർ, പാൽപ്പായസം, അട തുടങ്ങിയവ പ്രസാദമായി നൽകി. കൊയ്ത നെല്ല് ഉണക്കി അരിയാക്കി ആഗസ്റ്റ് 28ന് നിറപുത്തരി കൊണ്ടാടും. പുത്തരി പായസം ദേവിക്ക് നിവേദിക്കും. ക്ഷേത്രത്തിലെ ദേവസ്വം വക പാടശേഖരത്തിൽ സമൃദ്ധിയുടെ ഇല്ലംനിറക്ക് ആവശ്യമായ നെൽക്കൃഷിയിറക്കിയിരുന്നു. 28 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഇവിടെ കൃഷി ചെയ്യുന്നത്.