photo

വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിന്റെ വശങ്ങളിലുള്ള നടപ്പാത കാടുകയറി ഉപയോഗ ശൂന്യമായ അവസ്ഥയിൽ. വിഷപ്പാമ്പുകളുടെ ശല്യമുള്ള പ്രദേശത്ത് സുരക്ഷിതമായി നടക്കാവുന്നിടത്താണ് കാട് കയറിയിട്ടുള്ളത്. പരിശീലനത്തിനെത്തുന്നവർ കാട് കടന്ന് വേണം ഗ്രൗണ്ടിലെത്താൻ. ഉപജില്ല സ്‌കൂൾ ഫുട്‌ബാൾ മത്സരങ്ങൾ നടത്തുന്നതിനായി കുറെ ഭാഗം വെട്ടിത്തെളിച്ചിട്ടുണ്ട്. അതിരാവിലെയും സന്ധ്യ മയങ്ങിയും കായിക താരങ്ങളും കുട്ടികളും ഉപയോഗിക്കുന്ന ഇടം കൂടിയാണിത്. സുരക്ഷിതമായി നടക്കാമായിരുന്ന സ്ഥലം കാടുകയറിയതോടെ പ്രഭാത സവാരിക്കാർ ഇപ്പോൾ റോഡുകളെയാണ് ആശ്രയിക്കുന്നത്. ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണ് ഈ നടപ്പാത. കാട് വെട്ടിത്തെളിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ പുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.