കൊച്ചി: വല്ലാർപാടം പള്ളിയുടെ മഹാജൂബിലിയോടനുബന്ധിച്ചു നടത്തുന്ന ജുബിലി മാരത്തൺ 2024 നാളെ രാവിലെ 6 ന് ആരംഭിക്കും. വല്ലാർപാടം ബസിലിക്കയിൽ നിന്നാരംഭിച്ച് ഹൈക്കോടതി ജംഗ്ഷനിലെത്തി തിരിച്ച് ബസിലിക്കയിൽ സമാപിക്കും. കൊച്ചിൻ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സുദർശൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. ആദ്യത്തെ 8 വിജയികൾക്ക് ക്യാഷ് അവാർഡും ആദ്യം ഓടിയെത്തുന്ന 25 പേർക്ക് മെഡലുകളും പങ്കെടുക്കുന്ന എല്ലാവർക്കും പ്രശസ്തിപത്രവും നല്കുമെന്ന് കൺവീനർ ടിൽവിൻ തോമസ് അറിയിച്ചു