ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എസ്.എ.എം. കമാൽ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അഭയകൃഷ്ണ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് മെമ്പർ ഹിതാ ജയകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, വൈസ് പ്രസിഡന്റ് പി.എം. അയൂബ് , സെക്രട്ടറി സി.എസ്. അജിതൻ, ജോയിന്റ് സെക്രട്ടറി കെ.കെ. സുബ്രഹ്മണ്യൻ, ബാലവേദി കോഓർഡിനേറ്റർ ശ്രീനിക സാജു, കെ.എ. അശോകൻ, ഭദ്ര സ്മിതാജ്, മിൻഹ ഷെറിൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ അജ്‌ലാൻ പി. നവാസ് ഒന്നാം സ്ഥാനവും ഫഹ്മ ഷാജഹാൻ രണ്ടാം സ്ഥാനവും ദേശഭക്തി ഗാനമത്സരത്തിൽ അഭയ് കൃഷ്ണ ഒന്നാം സ്ഥാനവും ദിയ ഫാത്തിമ രണ്ടാം സ്ഥാനവും നേടി.