പള്ളുരുത്തി: ശ്രീനാരായണ ആദർശ യുവജന സംഘം പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ പ്രതിഷ്ഠാ കർമ്മം നടത്തി. സെക്രട്ടറി എസ്. സജീവൻ, പ്രസിഡന്റ് എൻ.ആർ.ഷിബു, ട്രഷറർ കെ.എം. ജിതേഷ്, ജോ.സെക്രട്ടറി കെ.പി. രഞ്ജിത്ത് എന്നിവർ ചേർന്ന് ചടങ്ങ് നിർവഹിച്ചു. എൻ. ആർ. ഷിനിൽ, കെ.എ. സുജിത്ത് എൻ.എസ്. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.