മൂവാറ്റുപുഴ: ഭാരതീയ ജനത കർഷക മോർച്ച മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ കർഷക വന്ദന ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി. വെള്ളൂർക്കുന്നം വിനായക ഹാളിൽ നടന്ന ചടങ്ങ് കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി .എം .ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. രഘുനാഥൻ പിള്ള അദ്ധ്യക്ഷനായി. കർഷക മോർച്ച ജില്ലാ പ്രഭാരി കെ.എസ്. നാരായണൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി അജയൻ, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, കർഷക മോർച്ച ഭാരവാഹികളായ ബേസിൽ പി. ജോസഫ്, രമേശ് പുളിക്കൽ എന്നിവർ സംസാരിച്ചു.