അങ്കമാലി: ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടർന്ന് പാലിശേരി അമ്പല തുരുത്തിൽ പാറമടയ്ക്ക് നൽകിയ ലൈസൻസ് കറുകുറ്റി പഞ്ചായത്ത് റദ്ദാക്കി. പാലിശേരി ഹൈസ്‌കൂൾ, പാലിശേരി കുടുംബാരോഗ്യ കേന്ദ്രം, പള്ളി എന്നിവയ്ക്കും പ്രദേശവാസികൾക്കും പാറമട ഭീഷണിയായിരുന്നു. ജനവാസ മേഖലയിൽ പാറമടയ്ക്ക് ലൈസൻസ് നൽകിയതിനെതിരെ തുടർച്ചയായ ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.