bjp

കൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്നു രാവിലെ 10.30ന് എറണാകുളം ഭാരത് ഹോട്ടലിൽ നടക്കും. മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി, സഹ പ്രഭാരി അപരാജിത സാരംഗി എം.പി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.