കോലഞ്ചേരി: വടവുകോട് ചോയിക്കരമുഗളിൽ തെങ്ങ് മറിഞ്ഞ് വീടിന് സാരമായ കേടുപാട് പറ്റി. ചോയിക്കരമോളത്ത് വിഷ്ണുവിന്റെ വീട്ടിലേയ്ക്കാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ സമീപത്ത് നിന്ന തെങ്ങ് വീണത്. മറിയുന്ന ശബ്ദം കേട്ട് ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ അസൈനാരു‌ടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. മറിഞ്ഞ തെങ്ങ് ഫയർഫോഴ്സ് വെട്ടിമാറ്റി.