കൊച്ചി: സ്‌കോഡയുടെ ഇന്ത്യൻ നിർമ്മിത കാറുകളായ കുഷാഖും സ്ലാവിയയും ഇനി കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴി വാങ്ങാം. കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് സ്‌കോഡ കാറുകൾ ജെം പോർടൽ വഴി വാങ്ങാൻ കഴിയുക.
കേന്ദ്ര വാണിജ്യ,വ്യവസായ വകുപ്പിന് കീഴിലുള്ള ജെം പോർട്ടലിൽ സ്‌കോഡ ഓട്ടോ ഇന്ത്യ രജിസ്റ്റർ ചെയ്തു. ആദ്യ വിൽപ്പന നടന്നു.
ജെം പോർട്ടൽ വഴിയുള്ള ഇടപാടുകൾ തികഞ്ഞ സുതാര്യത ഉറപ്പുവരുത്തുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ലോകത്തെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത ഓൺലൈൻ പോർട്ടലായി മാറുകയാണ് ജെം. ദക്ഷിണ കൊറിയയുടെ കൊണേപ്‌സാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്.