പെരുമ്പാവൂർ: 10.495 ഗ്രാംഹെറോയിനുമായി അസാം സ്വദേശി ഇക്ബാ അലി മകൻ ബഹറുൽ ഇസ്ലാം(24) ഈസ്റ്റ് ഒക്കലിൽ നിന്ന് കുന്നത്ത്‌നാട് എക്‌സൈസിന്റെ പിടിയിലായി. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വല്ലം പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കച്ചവടം.
അസാമിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഒക്കൽ ഭാഗത്തുള്ള തന്റെ വാടക വീട്ടിൽ സൂക്ഷിച്ച് ചെറുകുപ്പികളിലാക്കിയായിരുന്നു വില്പന. പിടിച്ചടക്കപ്പെട്ട 10.485 ഗ്രാം ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 73000 രൂപ വിപണി മൂല്യമുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ടി. സാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.അനുരാജ്. പി.ആർ., അരുൺലാൽ ഇ.എൻ., അസി എക്‌സൈസ് ഇൻസ്‌പെക്ടർ എ. ബി. സുരേഷ്,വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സുഗതാ ബീവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിശോധന തുടരും.