പെരുമ്പാവൂർ: ദീർഘകാലം എസ്.എൻ.ഡി.പി യോഗം 886-ാം നമ്പർ വെങ്ങോല നോർത്ത് ശാഖയുടെ പ്രസിഡന്റായിരുന്ന ഇ.വി. ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണനും ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണനും നിർവഹിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. മന്ദിരം നിർമ്മാണ കോൺട്രാക്ടർ പ്രദീപിനെ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ ആദരിച്ചു. സംഭാവന നൽകിയവർക്കുള്ള സാക്ഷ്യപത്രവിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ കള്ളിക്കാടൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.എ. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. എസ്. ഷാജി (ബത് സാദാ ഹോസ്പിറ്റൽ ), ജിമ്മി ജോർജ്, പഞ്ചായത്ത് മെമ്പർ രാജിമോൾ രാജൻ, ശാഖാ സെക്രട്ടറി എം.കെ. രഘു, വൈസ് പ്രസിഡന്റ് കെ.എസ്. ജയരാജ്, എ.കെ. മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ഇ.ആർ. റെനീഷ്, വനിതാ സംഘം സെക്രട്ടറി വത്സല രാമകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അനിഷ ബിനീഷ് എന്നിവർ സംസാരിച്ചു.