bijimol

കൊച്ചി: സാമൂഹ്യ തിന്മകൾക്കും അനാചാരങ്ങൾക്കും എതിരെ സ്ത്രീകളുടെ സംഘടിത ശക്തി ഉയരണമെന്ന് കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജിമോൾ പറഞ്ഞു. പിറവത്ത് കേരള മഹിളാ സംഘം നിയോജക മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജിമോൾ. മണ്ഡലം പ്രസിഡന്റ് അഡ്വ. ജൂലി സാബു അദ്ധ്യക്ഷയായി. ദേശീയ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ, ദേശീയ കൗൺസിൽ അംഗം എസ്. ശ്രീകുമാരി, ജില്ലാ പ്രസിഡന്റ് ജയ അരുൺകുമാർ, ജില്ലാ സെക്രട്ടറി താര ദിലീപ്, മണ്ഡലം സെക്രട്ടറി അംബിക രാജേന്ദ്രൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി തുടങ്ങി​യവർ സംസാരിച്ചു.