flower

പെരുമ്പാവൂർ: കൂടാലപ്പാട് സിദ്ധൻകവല 'തരുണി'യിൽ ചന്ദ്രിക കരുണാകരൻ പിള്ളയുടെ വീട്ടുമുറ്റത്ത് ആയിരമിതളുള്ള വെള്ളത്താമര വിരിഞ്ഞു. ദേവീദേവന്മാരുടെ ഇരിപ്പിടമെന്നാണ്
പുരാണങ്ങളിൽ സഹസ്രദളത്താമര വിശേഷിപ്പിക്കുന്നത്. പിങ്ക് നിറത്തിലും ചുവപ്പിനോടു സാദൃശ്യമുള്ള നിറത്തിലുമാണ് സഹസ്രദളപത്മം സാധാരണ വിരിയാറുള്ളത്. കൂവപ്പടി സാന്ദ്രാനന്ദം സത്സംഗ സമിതിയിലെ അംഗമായ
ചന്ദ്രിക താമരപ്പൂ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമർപ്പിച്ചു.

.