അങ്കമാലി: മൂക്കന്നൂർ, കറുകുറ്റി, മഞ്ഞപ്ര പഞ്ചായത്തുളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. മൂക്കന്നൂരിൽ, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എൻ.ഒ. കുരിയാച്ചൻ, കറുകുറ്റി പഞ്ചായത്തിൽ പ്രസിഡന്റ് ലതിക ശശികുമാർ, മഞ്ഞപ്ര പഞ്ചായത്തിൽ പ്രസിഡന്റ് വത്സലകുമാരി വേണു എന്നിവർ അദ്ധ്യക്ഷത വഹിച്ചു.