h
എം.പി.ഉദയൻ

കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർത്ഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എം.പി. ഉദയൻ, പി.വി. ചന്ദ്രബോസ്, ഷാജൻ ആന്റണി, എം.ഐ. അബ്ദുൾ റഹിം, കെ.ടി. അഖിൽദാസ്, ലിജോ ജോർജ്, എം.ടി. മഹേഷ്, ടി.എം. പാഹിനേയൻ, എ.ബി. ബിജു, മീനു സുകുമാരൻ, ഇ.പി. ലേഖ, വി.ആർ. മല്ലിക, ഇ.എസ്. സരിത എന്നിവരാണ് അംഗങ്ങൾ. പ്രസിഡന്റായി എം.പി. ഉദയനെയും വൈസ് പ്രസിഡന്റായി പി.വി. ചന്ദ്രബോസിനെയും തിരഞ്ഞെടുത്തു.