
കൊച്ചി: കെ.എസ്.ഐ.ഡി.സിയുടെ റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനം വെള്ളിയാഴ്ച കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. റോബോട്ടിക് സാങ്കേതികമേഖലയിലെ 10 ആഗോളവിദഗ്ദ്ധർ സമ്മേളനത്തിൽ സംസാരിക്കും.
രാവിലെ 9ന് വ്യവസായമന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അർമാഡ എ.ഐ വൈസ് പ്രസിഡന്റ് പ്രാഗ് മിശ്ര, ഇൻഡസ്ട്രിയൽ എ.ഐ അക്‌സഞ്ചർ മാനേജിംഗ് ഡയറക്ടർ ഡെറിക് ജോസ്, അൻവി സ്‌പേസ് സഹസ്ഥാപകൻ എസ്. വിവേക് ബൊല്ലം, സ്റ്റാർട്ടപ്പ് മെന്ററും ഇംപാക്‌ട് ഇന്നവേറ്ററുമായ റോബിൻ ടോമി, ജെൻ റോബോട്ടിക്‌സ് സഹസ്ഥാപകൻ നിഖിൽ എൻ.പി തുടങ്ങിയവർ സംസാരിക്കും.
റോബോട്ടിക് മേഖലയിൽ നിക്ഷേപവാഗ്ദാനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്ന് പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപകസംഗമത്തിന് മുന്നോടിയാണിത്.