അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ മാർക്കറ്റ്, പൊതുശ്മശാനം, മാലിന്യ സംസ്കരണം, ഏഴാറ്റുമുഖം ടൂറിസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം നേതൃത്വത്തിൽ 22ന് പഞ്ചായത്തിന് മുൻപിൽ ഏകദിന സത്യാഗ്രഹം നടത്തും. സമരത്തിന്റെ പ്രചാരണാർത്ഥം പാലിശേരി, വാഴച്ചാൽ, കരയാംപറമ്പ് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സായാഹ്ന സദസ് പാലിശേരി ജംഗ്ഷനിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.വി. ടോമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, കെ.കെ. മുരളി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ മേരി ആന്റണി, രനിത ഷാബു, ആൽബി വർഗീസ്, ടോണി പറപ്പിള്ളി, റോസിലി മൈക്കിൾ എന്നിവർ സംസാരിച്ചു.