കോലഞ്ചേരി: കുമ്മനോട് തൃക്കയിലും മാന്ത്രയ്ക്കയിലും ക്ഷേത്രങ്ങളിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. യജ്ഞാചാര്യൻ സജീവ് മംഗലത്ത്, ഉപ ആചാര്യന്മാർ കൃഷ്ണകുമാർ പാലാഴി, ആനന്ദവല്ലി നാരായണൻ, ചന്ദ്രിക മേനോൻ എന്നിവരെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. പ്രസിഡന്റ് കെ.എൻ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ, പി.ആർ. രാമദാസ്, ദീപ മുരളി, ശ്രീജ അനിൽ, അംബിക സോമൻ, ലതാകുമാരി എന്നിവർ സംബന്ധിച്ചു.