കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് പരിസ്ഥിതി പ്രബോധനയാത്ര നടക്കും. രാവിലെ 9ന് സൗത്ത് പറവൂർ ജംഗ്ഷനിൽ നിന്നും പൂത്തോട്ടകടവിൽ നിന്നും ജാഥകൾ ആരംഭിക്കും. ശാഖാ, കുടുംബയൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകും. ബാലജനയോഗാംഗങ്ങളുടെ നാമജപ അകമ്പടിയോടെ റിക്ഷാവാഹനത്തിൽ ഗുരുവിന്റെ പ്രതീകാത്മക വിഗ്രഹം വഹിച്ചാണ് പാരിസ്ഥിതിക പ്രബോധനയാത്ര സംഘടിപ്പിക്കുക.