ആലുവ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തിയാഘോഷങ്ങൾ പൂർണമായി ഒഴിവാക്കിയതിനാൽ ഇന്നത്തെ ജയന്തിമഹാറാലിയും നടക്കില്ല. യൂണിയൻ പരിധിയിലെ 61 ശാഖകളിലും ആഘോഷങ്ങളില്ല. എന്നാൽ ശാഖകളിൽ ഗുരുപൂജ, പ്രസാദ വിതരണം എന്നിവ നടക്കും.