drawing

കൊച്ചി: കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ 'വയനാടിനൊരു വരത്താങ്ങ്" എന്ന പേരിൽ ഇന്ന് എല്ലാ ജില്ലകളിലും ഏകദിന ചിത്രകലാ ക്യാമ്പും വില്പനയും സംഘടിപ്പിക്കും. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ക്യാമ്പ്. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക വയനാടിനായി സ്വരൂപിക്കുകയാണ് ലക്ഷ്യം. എറണാകുളത്ത് മറൈൻഡ്രൈവ് വാക് വേയിലാണ് ക്യാമ്പ്. കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ള കലാകാരന്മാ‌ർക്ക് പങ്കെടുക്കാം. കലാകാരന്മാർ പെയിന്റുൾപ്പെടെ എല്ലാ കാര്യങ്ങളും കൊണ്ടുവരണമെന്ന് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ. പി. ജേക്കബ് അറിയിച്ചു.