കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ളബുകളുടെയും ഉദ്ഘാടനം ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. മാനേജർ സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പഞ്ചായത്ത് അംഗം വി.എസ്. ബാബു എന്നിവർ ആദരിച്ചു. വിദ്യാരംഗം ഉപജില്ല കൺവീനർ അജിമോൻ കലമ്പൂർ മുഖ്യ പ്രഭാഷണം നടത്തി. മാഹിൻ കെ. അലിയാർ ഓറിയന്റേഷൻ ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് നിഷി പോൾ, കെ.ഐ. സാബു, വിദ്യാരംഗം സ്‌കൂൾ കോഓർഡിനേറ്റർ അജയ്‌മോൻ, ജിഷ ഐസക്, സിയാ മേരി സിനോബി എന്നിവർ സംസാരിച്ചു.