കൊച്ചി: എസ്.എൻ.ഡി.പി യോഗം കിഴുമുറി ശാഖയുടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന് നടക്കും. ചതയദിന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.കെ. തമ്പി അദ്ധ്യക്ഷനാകും. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് വിതരണം ചെയ്യും. മികച്ച വാർത്താ അവതാരകനുള്ള കെ.എസ്. സേതുമാധവൻ പുരസ്കാരം ലഭിച്ച മാദ്ധ്യമ പ്രവർത്തകൻ കെ.പി. അഭിലാഷിനെ ചടങ്ങിൽ ആദരിക്കും.