കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം തിരുവാണിയൂർ ശാഖയിലെ ഗുരുമഹേശ്വര ക്ഷേത്രത്തിൽ ഗുരുദേവ ജയന്തി ആഘോഷം കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ് മാനേജർ കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. പിറവം ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പി.ആർ. സലീം മുഖ്യ പ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ടി.ആർ. മനോഹരൻ, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, എൻ.കെ. കുമാരൻ, പി.എസ്. അയ്യപ്പൻ കുട്ടി, കെ.എൻ. മനോഹരൻ, സുഭദ്ര രാമകൃഷ്ണൻ, ശോഭന സാംബശിവൻ, കെ.എൻ. ആകാശ്, കെ.പി. നാരായണൻകുട്ടി എന്നിവർ സംസാരിക്കും.