കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ പ്രൈവറ്റ് സ്‌കൂൾ അസോസിയേഷനുമായി സഹകരിച്ച് ഇന്ന് സൗജന്യ തൊഴിൽമേള നടത്തും. ടീച്ചിംഗ് നോൺ ടീച്ചിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, പാർട്ട് ടൈം, വിവിധ ഇന്റേൺഷിപ്പുകൾ തുടങ്ങിയ അവസരങ്ങളിലേക്കാണ് അഭിമുഖം. അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 മുതൽ ഒരുമണിവരെ കോളേജ് ക്യാമ്പസിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാം.