കൊച്ചി: പൂത്തോട്ടയിൽ ഗുരുദേവ മാസാചരണം ധർമ്മചര്യായജ്ഞത്തിന് തുടക്കമായി. എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലുള്ള ഗുരുദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൂത്തോട്ട ശാഖായോഗം വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, മുൻ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ, ഗുരുദർശന പഠനകേന്ദ്രം ആചാര്യൻ ടി.ഇ. പരമേശ്വരൻ, ശാഖായോഗം ഭാരവാഹികൾ, വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
41 ദിവസത്തെ ഗുരുദർശന ജ്ഞാനയജ്ഞത്തിൽ പ്രതാപൻ ചേന്ദമംഗലം, ഡോ. വിമൽ വിജയ്, ഡോ. എസ്.കെ. രാധാകൃഷ്ണൻ, സുരേഷ് പരമേശ്വരൻ, വി.കെ. സുരേഷ്ബാബു, സജേഷ് മണലേൽ, തങ്കമ്മ ഉല്ലല, സൗമ്യ അനിരുദ്ധൻ, ധന്യ ബൻസിലാൽ തുടങ്ങിയവർ പ്രഭാഷണം നടത്തും.