മൂവാറ്റുപുഴ: തലശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന നിലാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ എറണാകുളം ജില്ല ഓഫീസ് പേഴക്കാപ്പിള്ളി ഗോൾഡൻ ടവറിൽ പ്രവർത്തനം ആരംഭിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കാർഷിക ദിനാചരണവും നിർദ്ധനരായ കുടുംബങ്ങൾക്ക് സഹായവിതരണവും നടത്തി. താലൂക്കിലെ മികച്ച കർഷകനുള്ള പുരസ്കാരം ആവോലി പഞ്ചായത്തിലെ ആനിക്കാട് ഈന്തുങ്കൽ ഇ.ജി. ദയാന് സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ വി.കെ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ നെജി ഷാനവാസ്, സ്വാമിനി ദേവകീ ചൈതന്യ, ഇമാം മുഹമ്മദ് ത്വഫീക്ക് മൗലവി, ഫാ. ജോസ് പില്ലോപ്പിള്ളി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.