rv-babu

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഹിന്ദുസമാജത്തിന്റെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു. പിറവം ആദിശങ്കര നിലയത്തിൽ ഹിന്ദു ഐക്യവേദി സമ്പൂർണ സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശ് ഹിന്ദു വംശഹത്യയിൽ മൗനം പാലിച്ചതിനെക്കുറിച്ച് പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെ ഉള്ളിൽ അഭിപ്രായവ്യത്യാസമുണ്ട്. അതാണ് സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്ക് അവസാനം പ്രതികരിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സംഘടന സെക്രട്ടറി സി.ബാബു, വി.സുശികുമാർ, പി.സുധാകരൻ, കെ.ഷൈനു, മഞ്ഞപ്പാറ സുരേഷ്, പി.ജ്യോതീന്ദ്ര കുമാർ എന്നിവർ പങ്കെടുത്തു.