കുറുപ്പംപടി: തുരുത്തി ഗ്രാമോദ്ധാരണ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാന്ത്വന സ്പർശം പെൻഷൻ പദ്ധതി ആരംഭിച്ചു. വായനാശാല പരിധിയിൽപ്പെട്ട 10 പേർക്ക് 1000 രൂപ പ്രകാരം മാസം പെൻഷൻതുക കൊടുക്കും. പെൻഷൻതുകയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവ്വഹിച്ചു. പൊതു സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഷൈമ വർഗീസ്, പഞ്ചായത്ത് അംഗം അനാമിക ശിവൻ, വായനശാല വൈസ് പ്രസിഡന്റ് എ.ബി. സനികുമാർ, സെക്രട്ടറി കെ.വി. എൽദോ എന്നിവർ സംസാരിച്ചു.